
ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷന് ഇല്ലായെന്നുള്ളത് എന്നും ട്വിറ്ററിന്റെ പോരായ്മ്മ തന്നെയാണ്. എന്നാല്‍ ട്വിറ്റര്‍ ഇപ്പോള്‍ പുതിയൊരു പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ്. എഡിറ്റ് ബട്ടണ്‍ തരാമെന്ന് ട്വിറ്റര്‍ അധികൃതര്‍ പറയുന്നു. ഒരു നിബന്ധന അധികൃതര്‍ വയ്ക്കുന്നുണ്ട്, എല്ലാവരും മാസ്ക് വയ്ക്കുന്ന സമയത്ത് മാത്രമേ എഡിറ്റ് ബട്ടണ്‍ തരുവെന്നാണ് ട്വിറ്റര്‍ അധികൃതരുടെ വാക്ക്. കൊവിഡ് സമയത്ത് നല്കാന് പറ്റിയ മികച്ച വാഗ്ദാനമാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. പൊതുഇടങ്ങളിലെ മാസ്കിന്റെ ഉപയോഗത്തിന്റെ ആവശ്യത്തെക്കുറിച്ച് ട്വിറ്ററില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിരുന്നു. അമേരിക്കയിലാണ് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ കൂടുതലായി ചൂടുപിടിച്ചിരിക്കുന്നത്. മാസ്ക് ധരിക്കുന്നതിനെതിരെ പ്രതിഷേധക്കുന്നവര്‍ പോലും ഉണ്ട്. തമാശ രൂപേണയാണ് ട്വിറ്റര്‍ ഈ വാഗ്ദാനം നല്‍കിയതെങ്കിലും കുറേ പേര് ട്വിറ്ററിനെതിരെയും രംഗത്തെത്തിയിട്ടുണ്ട്. ചര്‍ച്ചയില്‍ സമൂഹ മാധ്യമമായ ട്വിറ്റര്‍ പക്ഷം പിടിക്കുകയാണെന്നാണ് ഇവരുടെ വാദം. നിരവധി പേരാണ് ട്വിറ്ററിന്റെ ട്വീറ്റിന് മറുപടി നല്‍കിയിരിക്കുന്നത്. ട്വിറ്ററിന്റെ സിഇഒ ആയ ജാക് ദോര്സെയും എഡിറ്റ് ഓപ്ഷന് നല്‍കുന്നതിന് എതിരാണ്. തെറ്റായ വാര്‍ത്തകളുടെ പ്രചരിക്കാതിരിക്കാനാണ് എഡിറ്റ് ഓപ്ഷന് നല്കാതിരിക്കുന്നതെന്ന് കമ്പനി പറയുന്നു. എന്നാല്‍ ട്വിറ്ററിന്റെ ഈ വാഗ്ദാനം ഏറെ ചര്‍ച്ചയാക്കപ്പെട്ടിരിക്കുകയാണ്.