ഈ കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കിടുന്നത് നന്നല്ല

ശാരീരികാരോഗ്യത്തിന് ഭക്ഷണം മാത്രമല്ല, ശുചിത്വവും പ്രധാന കാര്യമാണ്. ശുചിത്വത്തിന്റെ കാര്യത്തില്‍ മലയാളി എന്നും മുന്നില്‍ തന്നെ. എങ്കിലും വ്യക്തി ശുചിത്വത്തില്‍ ചില കാര്യങ്ങള്‍ കൂറേക്കൂടെ ശ്രദ്ധിക്കണം. ഭക്ഷണം നാം എല്ലാവരുമായി പങ്കിടാറുണ്ട്. എന്നാല്‍ നിത്യജീവിതത്തില്‍ ചില കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കിടരുത്. അവ ഏതൊക്കെയെന്ന് നോക്കാം
കുളിക്കാനുള്ള ടവല്‍, തോര്‍ത്ത് എന്നിവ ഒന്നിലധികം പേര്‍ ഉപയോഗിച്ചാല്‍ പലതരം ത്വക്ക്രോഗങ്ങള്‍ പകരാന്‍ കാരണമാകും. ഷേവ് ചെയ്യാന്‍ ഉപയോഗിക്കുന്ന റേസര്‍ മറ്റൊരാള്‍ ഉപയോഗിക്കരുത്. ഇത് ഫംഗസ്ബാക്ടീരിയവൈറസ് എന്നിവ പകരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ടൂത്ത് ബ്രഷ് പങ്കു വെച്ചാല്‍ വായ്പ്പുണ്ണ്, ബാക്ടീരിയല്‍ ഇന്‍ഫെക്ഷനുകളും ഉണ്ടാകും. മറ്റൊരാള്‍ ഉപയോഗിക്കുന്ന സോപ്പ് കുളിക്കാന്‍ എടുക്കരുത്. സോപ്പ് ഒന്നിലധികം പേര്‍ ഉപയോഗിച്ചാല്‍ ത്വക്ക്രോഗങ്ങള്‍ പകരാനുള്ള സാധ്യത കൂടുതലാണ്.ഒരാള്‍ ഉപയോഗിക്കുന്ന ചീര്‍പ്പ് മറ്റൊരാള്‍ ഉപയോഗിച്ചാല്‍ താരന്‍, മുടികൊഴിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ പിടിപെടാന്‍ സാധ്യതയേറെയാണ്. നഖം മുറിക്കുന്ന നെയ്ല്‍ കട്ടര്‍ ഒരു കാരണവശാലും മറ്റൊരാളുമായി പങ്കുവെക്കരുത്. ഇങ്ങനെ ചെയ്താല്‍ ഹെപ്പറ്റൈറ്റിസ്, മറ്റുപലതരം ഇന്‍ഫെക്ഷനുകളും പകരാനുള്ള സാധ്യതയേറെയാണ്.തൊപ്പിയും ഹെല്‍മെറ്റും മറ്റൊരാളുമായി പങ്കുവെച്ചാല്‍, മുടികൊഴിച്ചില്‍, താരന്‍ എന്നിവ പകരാനുള്ള സാധ്യത കൂടുതലാണ്. ഒരാള്‍ ഉപയോഗിക്കുന്ന ഹെ!ഡ്ഫോണ്‍ ഒരുകാരണവശാലും മറ്റൊരാള്‍ ഉപയോഗിക്കരുത്. ഹെഡ്ഫോണ്‍ വഴി ബാക്ടീരിയകള്‍ ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പകരും. മറ്റൊരാള്‍ ഉപയോഗിക്കുന്ന ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് പലതരം വൈറസുകള്‍ പകരാനും, ത്വക്ക്രോഗങ്ങള്‍ ഉണ്ടാകാനും കാരണമാകും

Related posts