ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കോഴിക്കോട് ബ്രാഞ്ച് വനിതാ വിഭാഗം ലോക ക്ഷയരോഗദിനം ആചരിച്ചു

കോഴിക്കോട്: ‘ഇതാണ് സമയം,.. ആശുപത്രികളിലും പൊതു സമൂഹത്തിലും വായുജന്യ രോഗ നിയന്ത്രണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക’ എന്ന മുദ്രാവാക്യമുയര്‍ത്തി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കോഴിക്കോട് ബ്രാഞ്ച് വനിതാ വിഭാഗം ലോക ക്ഷയരോഗദിനം ആചരിച്ചു. കോഴിക്കോട് ബീച്ചില്‍ വൈകീട്ട് അഞ്ചു മണിയ്ക്ക് നടന്ന പരിപാടിയില്‍ അഞ്ഞൂറോളം പേര്‍ പങ്കെടുത്തു.

പരിപാടിയില്‍ പങ്കെടുത്ത ആളുകള്‍ക്ക് ഡോക്ടര്‍മാര്‍ വായുജന്യ രോഗങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും സംശയനിവാരണം നടത്തുകയും ചെയ്തു. ചടങ്ങിന് മുന്‍പായി കുട്ടികള്‍ നടത്തിയ ഫ്‌ളാഷ് മൊബും ശ്രദ്ധ പിടിച്ചുപറ്റി.

കൂടാതെ, ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഐ.എം.എ വനിതാ വിഭാഗം ക്ഷയരോഗദിന സന്ദേശമടങ്ങിയ തൂവാലയും പേപ്പര്‍ പേനയും വിവിധ തരത്തിലുള്ള വിത്തുകളും വിതരണം ചെയ്തു.

 

ചടങ്ങില്‍ ഡോ. വിജയറാം രാജേന്ദ്രന്‍( പ്രസിഡന്റ്, ഐ.എം.എ കോഴിക്കോട്), ഡോ. ബി വേണുഗോപാലന്‍ (സെക്രട്ടറി),  ഡോ. മിനി പി.എന്‍ ( ചെയര്‍പേഴ്‌സണ്‍, വുമണ്‍സ് വിംഗ്), ഡോ. കെ. സന്ധ്യ കുറുപ്പ്(സെക്രട്ടറി, വുമണ്‍സ് വിംഗ്), ഡോ. വി.ജി പ്രദീപ് കുമാര്‍( കണ്‍വീനര്‍, ഐ.എം.എ നാഷണല്‍ എജ്യുക്കേഷന്‍ കമ്മിറ്റി), ഡോ. റോയ് ആര്‍. ചന്ദ്രന്‍, ഡോ. എ.കെ അബ്ദുള്‍ ഖാദര്‍, ഡോ. ടി.പി രാജഗോപാല്‍ (പ്രൊഫ. ആന്‍ഡ് എച്ച്.ഒ.ഡി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ്, എം.സി.എച്ച്‌), ഡോ. വിപിന്‍ വര്‍ക്കി(ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പള്‍മനോളജി, ബീച്ച് ഹോസ്പിറ്റല്‍), ഡോ. അജിത് ഭാസ്‌കര്‍, ഡോ. സുപ്രിയ, ശ്രീമതി. ശ്രീലത, ഡോ. എം.പി ശശി, ഡോ. ജയചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

share this post on...

Related posts