ഇടുക്കി അണക്കെട്ട്; കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തി, ഒഴുക്കുന്നത് സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം

idukki dam news

നീരൊഴുക്ക് ശക്തമായി തുടരുന്ന ഇടുക്കി ഡാമില്‍ കൂടുതല്‍ ഷട്ടറുകള്‍ തുറന്നു. 2, 4 എന്നീ ഷട്ടറുകള്‍ കൂടി 40 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. 100 ക്യുമെക്‌സ് ജലം പുറത്തേക്കൊഴുകും. ഇതോടെ ഒരു സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത് ( idukki dam news ).

ഈ സാഹചര്യത്തില്‍ ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് സ്പില്‍വേയിലൂടെ ഒഴുക്കുന്ന വെളളത്തിന്റെ അളവ് വര്‍ധിപ്പിച്ചിട്ടുളളതിനാലും ഇടുക്കി അണക്കെട്ടിലേക്കുളള ജലനിരപ്പ് കൂടിവരുന്നത്.

പൊതുജനങ്ങള്‍ പരിഭ്രാന്തരാവേണ്ടതില്ല. ആവശ്യമായ മുന്നൊരുക്കങ്ങള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്ന് കലക്ടര്‍ അറിയിച്ചു. ഇടുക്കി ജലസംഭരണിയുടെ പൂര്‍ണ സംഭരണശേഷി 2403 അടിയാണ്. ഇടുക്കി അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 2384.46 അടിയാണ്. ആകെ സംഭരണ ശേഷിയുടെ 84.5 ശതമാനമാണിത്.

idukki dam news

Related posts