ഇംഗ്ലണ്ടിന് നിര്‍ണായക ദിനങ്ങള്‍; കൂറ്റന്‍ ലീഡ് ലക്ഷ്യം

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ വെസ്റ്റ് ഇന്‍ഡീസ് 287 റണ്‍സിനു പുറത്ത്. 75 റണ്‍സെടുത്ത ഓപ്പണര്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റാണ് വിന്‍ഡീസിന്റെ ടോപ്പ് സ്‌കോറര്‍. ഷമാര്‍ ബ്രൂക്‌സ് (68), റോസ്റ്റണ്‍ ചേസ് (51) എന്നിവരും വിന്‍ഡീസിനായി മികച്ച സംഭാവനകള്‍ നല്‍കി. ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡും ക്രിസ് വോക്‌സും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ വിന്‍ഡീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സ് എന്ന നിലയിലായിരുന്നു. മൂന്നാം ദിനം മഴ മൂലം കളി നടന്നില്ല. നാലാം ദിനത്തില്‍ നൈറ്റ് വാച്ച്മാന്‍ അല്‍സാരി ജോസഫിനെയാണ് (32) വിന്‍ഡീസിന് ആദ്യ നഷ്ടമായത്. 32 റണ്‍സെടുത്ത ജോസഫിനെ ഡോം ബെസ്സിന്റെ പന്തില്‍ ഒലി പോപ്പ് പിടികൂടി. ഷായ് ഹോപ്പ് (25) സാം കറന്റെ പന്തില്‍ ജോസ് ബട്‌ലറുടെ കൈകളില്‍ വിശ്രമിച്ചു. െ്രെകഗ് ബ്രാത്‌വെയ്റ്റിനെ (75) സ്വന്തം ബൗളിംഗില്‍ ബെന്‍ സ്‌റ്റോക്‌സ് പിടികൂടി. ഷമാര്‍ ബ്രൂക്‌സ് (68), ജെര്‍മൈന്‍ ബ്ലാക്ക്‌വുഡ് (0), ഷെയിന്‍ ഡൗറിച്ച് (0) എന്നിവര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനു മുന്നില്‍ വീണു. ബ്രൂക്‌സും ഡൗറിച്ചും വിക്കറ്റിനു മുന്നില്‍ കുടുങ്ങിയപ്പോള്‍ ബ്രൂക്‌സ് ക്ലീന്‍ ബൗള്‍ഡാവവുകയായിരുന്നു. പിന്നാലെ ജേസന്‍ ഹോള്‍ഡറിനെ (2) ക്രിസ് വോക്‌സിന്റെ പന്തില്‍ ജോ റൂട്ട് പിടികൂടി. റോസ്റ്റണ്‍ ചേസ് (51), വിക്കറ്റിനു മുന്നില്‍ കുരുങ്ങിയപ്പോള്‍ ഷാനോണ്‍ ഗബ്രിയേല്‍ ക്ലീന്‍ ബൗള്‍ഡായി. രണ്ട് വിക്കറ്റുകളും ക്രിസ് വോക്‌സിനായിരുന്നു. 182 റണ്‍സും ഒരു ദിവസവും ബാക്കി നില്‍ക്കെ വേഗം സ്‌കോര്‍ ചെയ്യാനായാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. ആതിഥേയര്‍ക്കായി ജോസ് ബട്‌ലറും ബെന്‍ സ്‌റ്റോക്‌സും ഓപ്പണ്‍ ചെയ്‌തെങ്കിലും ആദ്യ ഓവറില്‍ തന്നെ കെമാര്‍ റോച്ച് ബട്‌ലറിന്റെ (0) സ്റ്റമ്പ് പിഴുതു. സാക്ക് ക്രോളിയും (11) റോച്ചിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. നാലാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 37 എന്ന നിലയിലാണ്. ബെന്‍ സ്‌റ്റോക്‌സ് (16), ജോ റൂട്ട് (8) എന്നിവരാണ് ക്രീസില്‍. ഇപ്പോള്‍ ഇംഗ്ലണ്ടിന് 219 റണ്‍സ് ലീഡുണ്ട്. നാളെ വേഗത്തില്‍ സ്‌കോര്‍ ചെയ്ത് ആദ്യ സെഷനില്‍ തന്നെ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയാവും ആതിഥേയരുടെ ലക്ഷ്യം.

Related posts