‘അമ്മ!… നിലക്കാത്ത കടലിന്റെ സ്‌നേഹമാണ്’; മരിച്ച കുഞ്ഞിനെ പാലൂട്ടാന്‍ ശ്രമിക്കുന്ന അമ്മക്കുരങ്ങ്


എത്ര വളര്‍ന്നാലും എത്ര വലിയ ജീവിതാന്തസിലേക്ക് പ്രവേശിച്ചാലും അമ്മമാര്‍ക്ക് തങ്ങളുടെ മക്കള്‍ കുഞ്ഞുങ്ങളാണ്. അത്രമേല്‍ ഗാഢമായ സ്നേഹമാണ് അമ്മയും മക്കളും തമ്മില്‍. മക്കളെ വേര്‍പ്പിരിയുന്ന നേരത്ത് നീറി പുകയുന്ന അമ്മ മനസുകളാണ് നമുക്ക് ചുറ്റും ഉള്ളത്. അതിന്റെ തെളിവാണ് ഉള്ളുനീറ്റുന്ന ഈ ദൃശ്യങ്ങള്‍.

ജീവനില്ലാത്ത കുഞ്ഞിന്റെ ശരീരവുമായി നൊമ്പരപ്പെടുന്ന അമ്മ കുരങ്ങിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ എല്ലാവരെയും കണ്ണീരണയിക്കുന്നത്. രാജസ്ഥാനിലെ രത്തംഭോര്‍ ദേശീയ പാര്‍ക്കില്‍ നിന്നുള്ള ഈ കാഴ്ച പകര്‍ത്തിയത് ഡല്‍ഹി സ്വദേശിയായ അര്‍ച്ചന സിംഗാണ്. പാര്‍ക്ക് സന്ദര്‍ശന വേളയില്‍ അര്‍ച്ചന പകര്‍ത്തിയ ദൃശ്യങ്ങളാണിത്.

[embedyt] https://www.youtube.com/watch?v=RihQja1R51A[/embedyt]

ജീവനറ്റ കുഞ്ഞിന്റെ മൃതശരീരവുമായി അമ്മക്കുരങ്ങ് വേദനിച്ചിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. കുഞ്ഞിനെ അമ്മക്കുരങ്ങ് നെഞ്ചോട് ചേര്‍ക്കുന്നുണ്ട്. കുഞ്ഞിന്റെ ജീവനറ്റു എന്ന് മനസിലായിട്ടും അമ്മക്കുരങ്ങ് കുഞ്ഞിനെ ഉപേക്ഷിക്കുന്നില്ല. കൂടുതല്‍ പരിലാളനയോടെ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്തി കിടത്തുകയാണ് അമ്മക്കുരങ്ങ് ചെയ്യുന്നത്. മാത്രമല്ല, പലപ്പോഴും കുഞ്ഞിനെ മുലയൂട്ടാനും കളിപ്പിക്കാനും അമ്മക്കുരങ്ങ് ശ്രമിക്കുന്നുമുണ്ട്.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305എന്ന നമ്പറിലേക്ക് ‘add’എന്ന് സന്ദേശം അയക്കു…

Related posts